
മസ്കറ്റിലെ ഫിറ്റ്നസ് ഫ്രീക്ക് ദമ്പതികൾ Jinish /Ansy Jinish
മസ്കറ്റിലെ ഫിറ്റ്നസ് രംഗത്തെ ശ്രദ്ധേയരായ മലയാളി ദമ്പതികളാണ് ജിനീഷ് സത്യനും ആൻസി ജിനീഷും. പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ നിന്ന് വരുന്ന ഇവരുടെ "AJ Fitness Center " എന്ന സ്ഥാപനം മസ്കറ്റിലെ ശരീര സൗന്ദര്യാന്വേഷകരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. 2020 ലാണ് മസ്കറ്റിലെ ഗാലയിൽ ഇവർ സ്വന്തമായി
ഫിറ്റ്നസ് സെന്റർ ആരംഭിക്കുന്നത്.എന്നാൽ 2013 മുതൽ ഈ മേഖലയിലെ പ്രവർത്തനങ്ങളുമായി ജിനീഷ് ഒമാനിൽ ഉണ്ട്. മസ്കറ്റ് സിറ്റിയിൽ നിന്നും വളരെ ദൂരെ സ്ഥിതി ചെയ്യുന്ന നക്കൽ, റുസ്താഖ് എന്നീ സ്ഥലങ്ങളിൽ ഫിറ്റ്നസ് ട്രെയിനർ ആയി ജോലി ചെയ്ത മുൻപരിചയം ഉണ്ട്.
അക്കാലത്തെ മനസ്സിലുള്ള ഒരു സ്വപ്നമായിരുന്നു സ്വന്തമായൊരു സ്ഥാപനം എന്നുള്ളത്.അത് യാഥാർത്ഥ്യമായത് 2020 ൽ ആണെന്ന് മാത്രം.പാരമ്പര്യമായി മെലിഞ്ഞ ശരീരപ്രകൃതിയായതിനാൽ ശരീരം ഒന്ന് നന്നാക്കണമെന്ന ചിന്തയിലാണ് 2003 ൽ ആദ്യമായി നാട്ടിലെ ഒരു ജിംനേഷ്യത്തിൽ ചേരുന്നത്.
പിന്നീട് അത് ഒരു ഇഷ്ടവും ശീലവുമായി, തുടർന്ന് അത് തീവ്രമായ ഒരു ആഗ്രഹമായി മാറുകയാണ് ഉണ്ടായത്.
2005 ൽ "സബ് ജൂനിയർ മിസ്റ്റർ തൃശൂർ" മത്സരത്തിനു വേണ്ടിയാണ് ജിനീഷ് ആദ്യമായി മത്സര വേദിയിൽ കയറുന്നത്. അതിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പിന്നീട് വാശിയോടെ പരിശീലനം തുടർന്നു.
2007 ൽ "മിസ്റ്റർ തൃശൂർ ജൂനിയർ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് വിവിധ ജില്ലകളിലെ ഇരുപതോളം മത്സരങ്ങളിലായി "സീനിയർ മിസ്റ്റർ തൃശൂർ", "ഓപ്പൺ മിസ്റ്റർ കേരള", "മിസ്റ്റർ കേരള", 'മിസ്റ്റർ സൗത്ത് ഇന്ത്യ', എന്നീ മത്സരങ്ങളിൽ വിജയകിരീടം ചൂടിയതിലൂടെ കരിയറിൽ വലിയ വളർച്ചയും ജനശ്രദ്ധയും നേടുകയുണ്ടായി.
2015 മുതൽ 2019 വരെ തുടർച്ചയായി "മിസ്റ്റർ ഓപ്പൺ ഒമാൻ ചാമ്പ്യൻ" ആയിരുന്നു. 2019 ൽ "ഒമാൻ നാഷണൽ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ" ആയിരുന്നു.
പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു വിദേശി " ഒമാൻ നാഷണൽ ഗോൾഡ് മെഡൽ" നേടുന്നത് എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. ഇന്ന് മസ്കറ്റിലെ അറിയപ്പെടുന്ന പരിശീലകരാണ് ജിനീഷും ഭാര്യ ആൻസി ജിനീഷും. കപ്പിൾസ് നടത്തുന്ന ഒമാനിലെ ഏക ഫിറ്റ്നസ് സെന്റർ ആയതു കൊണ്ട് തന്നെ ഫാമിലികളുടെ ഇഷ്ട കേന്ദ്രമാണ് AJ ഫിറ്റ്നസ് സെന്റർ.
ഫിറ്റ്നസ് രംഗത്ത് ഈ കാലഘട്ടത്തിൽ ഉണ്ടാകുന്ന ഏറ്റവും പുതിയ ശൈലികളും സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ഓരോ വ്യക്തികളെയും കൃത്യമായി സ്റ്റഡി ചെയ്ത് അവർക്ക് ഏറ്റവും അനുയോജ്യമായ കാര്യങ്ങൾ നിർദ്ദേശിച്ച് ശാരീരികവും മാനസ്സികവുമായ എനർജി പ്രദാനം ചെയ്തുകൊണ്ട് മസ്ക്കറ്റിലെ അൽ ഖുവൈറിലെ AJ Fitness ൽ ഇരുവരും സജീവമായുണ്ട്.
" ശരീരവും മനസ്സും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്, ശരീരത്തിൽ മാറ്റം വരുത്തുമ്പോൾ മനസ്സിലും വലിയ രീതിയിലുള്ള മാറ്റം ഉണ്ടാകും അതിന്റെ റിസൾട്ട് ഓരോരുത്തരുടെയും പ്രവർത്തന മേഖലയിൽ
വലിയ രീതിയിൽ പ്രതിഫലിക്കുകയും ചെയ്യും എന്ന് ജിനീഷ് പറയുന്നു.
തിരക്കുപിടിച്ച ജീവിതത്തിലെ ഭക്ഷണ രീതികളും വ്യായാമമില്ലായ്മയും ആളുകളെ രോഗികളാക്കുന്ന ഈ കാലത്ത് വിദഗ്ധരായ ആളുകളുടെ കീഴിൽ പരിശീലനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഓരോ മനുഷ്യനും അവനവനിൽ തന്നെ നടത്തുന്ന ഇൻവെസ്റ്റ്മെന്റ് ആണിത് എന്നും ജിനീഷ് കൂട്ടി ചേർത്തു.
മസ്കറ്റിലെ പല ഗവർണറേറ്റിലുള്ളവരും AJ Fitness ൽ പരിശീലിക്കുന്നുണ്ട്. പ്രഗത്ഭരായ പല ഡോക്ട്ടേഴ്‌സും ഇവിടെ പരിശീലിക്കാൻ എത്തുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും കുട്ടികളുമായി1500 ഓളം മെമ്പേഴ്സ് ഉണ്ട് എ ജെ ഫിറ്റ്നസിന്.
"AJ Couple Freeks " എന്ന പേരിൽ ഇൻസ്റ്റാഗ്രാമിലും, ടിക് ടോക്കിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും ജിനീഷും ആൻസിയും സജീവമാണ് പല വീഡിയോകൾക്കും
മില്യൺ കണക്കിന് വ്യൂസാണ് ഉള്ളത്.
ഇവർക്ക് വീർ ജിനീഷ് എന്ന് പേരുള്ള 6 വയസ്സുള്ള മകനുണ്ട്.
AJ Fitness Center
Muscat Oman
+96893452520
+96879889912
Website :
https://ajlifelinefitness.com/