Post Thumbnail

ഗോപിനാഥ് പാലഞ്ചേരി : കലോപാസനയുടെ കൈവഴികൾ

എനിക്ക് ഒറ്റ ലഹരിയെ ഉള്ളൂ അത് കലയുടെ മാത്രം ലഹരിയാണ്.നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും
 ഒട്ടും വീര്യം ചോരാത്ത ആ ലഹരിയാണ് തന്നെ നിലനിർത്തുന്നതെന്ന്  പറയുകയാണ് നാടക സിനിമ അഭിനേതാവും സാംസ്കാരിക പ്രവർത്തകനുമായ ഗോപിനാഥ് പാലഞ്ചേരി. സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് മുഖത്ത് ചായം തേക്കാൻ.  "മേക്കപ്പിട്ട് കഥാപാത്രമായി മാറി ഒരല്പം ആശങ്കയോടെ കർട്ടന് പുറകിൽ തന്റെ ഊഴം കാത്തുനിന്ന  ആ 12 വയസ്സുകാരന്റെ മാനസികാവസ്ഥയാണ് ഇപ്പോഴും ഓരോ അരങ്ങിലേക്കും പടികയറുമ്പോഴും തന്റെ മനസ്സിലുള്ളതെന്ന്" ഗോപിനാഥ് പാലഞ്ചേരി പറയുന്നു.


സ്കൂൾ കാലത്തെ  നാടക അഭിനയത്തിന്റെ  "കുഞ്ഞു തിര" അല്പം  മുതിർന്നപ്പോഴും മനസ്സിൽ  അല തല്ലാൻ  തുടങ്ങി. നാടക കൂട്ടായ്മകളുടെ  ഭാഗമായി ചാലിശ്ശേരിയിലെയും  അയൽ ഗ്രാമങ്ങളിലെയും അരങ്ങുകളിലൂടെ നാട് ചുറ്റി നാടകം പഠിച്ച കാലമായിരുന്നു അത്. ഒരു നടൻ എന്ന നിലയിൽ  അത്യാവശ്യം അറിയപ്പെടാൻ തുടങ്ങിയതോടെ പ്രൊഫഷണൽ നാടകങ്ങളിലേക്ക് ചുവടുമാറ്റം   നടത്തി, അങ്കമാലി സംഗമം, ഗുരുവായൂർ വിശ്വഭാരതി" പാലക്കാട് സമന്വയ  എന്നീ സമിതികളിലാണ് പ്രധാനമായും സഹകരിച്ചിട്ടുള്ളത്.  അതിൽ തന്നെ ഗുരുവായൂർ വിശ്വഭാരതിയുടെ  ഏറെ പ്രശസ്തമായ" കുറൂരമ്മ" എന്ന നാടകത്തിൽ അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങളാണ് പാലഞ്ചേരിക്ക് നാടകരംഗത്ത് പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്തത്.  ഒരു മുഴുവൻ സമയ നാടക പ്രവർത്തകനായി വേദികളിൽ നിന്നും വേദികളിലേക്ക് പോകാൻ അവസരം വന്ന കാലമായിരുന്നു അത്. 


 പക്ഷേ തൊഴിൽപരമായും കുടുംബപരമായും ഏറെ ഉത്തരവാദിത്വം ഉള്ളതിനാൽ ഒരു മുഴുവൻ സമയ നാടക പ്രവർത്തകനായി ഊര് ചുറ്റുക അസാധ്യമായതിനാൽ  ഇടയ്ക്കൊരു പിന്മാറ്റം നടത്തി. എങ്കിലും നാട്ടിലെ വേദികളിൽ  സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളുമായും സജീവമായി.  'കെ.മോദരന്റെ പാട്ടബാക്കി "നാടകം 86 വർഷത്തിനുശേഷം ചാലിശ്ശേരിയിൽ പുനരവതരിപ്പിക്കുകയുണ്ടായി.  അതിലെ ക്രൂരനായ കാര്യസ്ഥൻ രാമൻ നായരുടെ വേഷം ഗോപിനാഥിന്  വളരെയേറെ പ്രേക്ഷകപ്രശംസ നേടിക്കൊടുക്കുകയുണ്ടായി. ഏകദേശം നൂറിനടുത്ത് നാടകങ്ങളും, നാടകം പോലെ തന്നെ പുതിയ കാലത്തിൻറെ കൂട്ടായ്മകളിൽ നിന്നുണ്ടാകുന്ന ഷോർട് ഫിലിമുകളുടെയും ഭാഗമായിട്ടുള്ള ഗോപിനാഥ്‌ പാലഞ്ചേരി മുപ്പതോളം ഹ്രിസ്വ ചിത്രങ്ങളിലും, നാല് പരസ്യ ചിത്രങ്ങളിലും  ഏഴു ദേശങ്ങൾക്കു മകലെ , ഒരു ദേശ വിശേഷം,മേരെ പ്യാരെ ദേശ് വാസിയോം, സമീർ, എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  ഏറ്റവും ഒടുവിൽ അഭിനയിച്ചത് എം.ടിയുടെ രചനയിൽ  പ്രിയദർശൻ സംവിധാനം ചെയ്യുന്ന "ശിലാലിഖിതം" എന്ന ചിത്രത്തിലാണ്.


 നാടകത്തിന് എന്നും എപ്പോഴും പ്രാധാന്യം നൽകിവരുന്ന ഗോപിനാഥ് പാലഞ്ചേരിയുടെ  ഏറ്റവും പുതിയ സംരംഭം  " മരണമൊഴി"  എന്ന ഏകപാത്ര നാടകമാണ്.  20 മിനിറ്റ് ദൈർഘ്യമുള്ള  ഈ ഒറ്റയാൾ പ്രകടനത്തിലൂടെ ലഹരിയെന്ന സാമൂഹ്യ വിപത്തിന്റെ വ്യാപ്തി പ്രേക്ഷകരിലേക്കെത്തിക്കാൻ ഗോപിനാഥിന് കഴിഞ്ഞിട്ടുണ്ട്.നിരവധി സ്കൂൾ, കോളേജ്, വായനശാലകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അവതരണങ്ങൾ അത് തെളിയിക്കുന്നു. സാമൂഹ്യ ബോധവത്കരണത്തിന് നാടകം പോലെ ഏറ്റവും അനുയോജ്യമായ മറ്റൊരു ആർട്ട് ഫോം ഇല്ല എന്ന തിരിച്ചറിവും,ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് ഈ സമൂഹത്തോട് പറയാനുള്ള മാധ്യമം എന്ന നിലയിലുമാണ് മരണമൊഴി എന്ന ഏകപാത്ര നാടകം രൂപപ്പെട്ടതെന്ന് ഗോപിനാഥ്‌ പറയുന്നു .


ഈ വർഷത്തെ തദ്ദേശ ദിനാചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വേദിയിൽ കേരളത്തിലെ മുഴുവൻ ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാരും
കോർപറേഷൻ, മുൻസിപ്പൽ ചെയർമാൻമാരും, മന്ത്രിമാരും പങ്കെടുത്ത വേദിയിൽ "മരണമൊഴി "അവതരിപ്പിക്കുകയുണ്ടായി. കലാസാംസ്കാരിക പ്രവർത്തനത്തോടൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഗോപിനാഥ് പാലഞ്ചേരി   ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്   കഴിഞ്ഞ അഞ്ചുവർഷമായി കൂറ്റനാട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്ന "സഹയാത്ര" എന്ന  സംഘടനയുടെ സന്നദ്ധ പ്രവർത്തനങ്ങളിലാണ്. കിടപ്പ് രോഗികൾ, എഴുന്നേൽക്കണമെങ്കിൽ പോലും സഹായം ആവശ്യമുള്ളവർ എന്നിവരെ സഹായിക്കാനുള്ള കൂട്ടായ്മയായ "സഹയാത്ര" പരിമിതികൾക്കകത്തു നിന്ന് കൊണ്ട് തന്നെ പരമാവധി ആളുകൾക്ക് ആശ്വാസം പകർന്നുകൊണ്ടിരിക്കുന്ന കൂട്ടായ്മയാണ്. സഹയാത്രയുടെ ഭരണസമിതി അംഗങ്ങളായ സുലൈഖ പറക്കാട്,വാസുണ്ണി പട്ടാഴി,ഗോപിനാഥ് പാലഞ്ചേരി എന്നിവർ ഇപ്പോൾ യു.എ.ഇയിലാണ് ഉള്ളത്.


 ജൂൺ 20 വരെ ദുബായ് ,അബുദാബി, ഷാർജ, അജ്മാൻ, ഫുജൈറ, റാസൽഖൈമാ, ഉം അൽ ഖുമൈൻ എന്നീ എമിറേറ്റ്സുകളിൽ സന്ദർശനമാണ് ലക്ഷ്യം.
 ശാരീരിക പരിമിതിയും രോഗാവസ്ഥയും ഉള്ള ആളുകൾക്ക് കൂടിയിരിക്കാനും ഫിസിയോതെറാപ്പിക്കും അതിജീവനത്തിനുമായി ഒരു കെട്ടിടം എന്നത് സഹയാത്രയുടെ ഏറ്റവും വലിയ സ്വപ്നമാണ്. അത് യാഥാർത്ഥ്യമായാൽ  ഒരുപാട് പേർക്ക് ആശ്വാസവും സഹായകവുമായി തീരും എന്നതിൽ സംശയമില്ല.


 യു.എ.ഇ എമിറേറ്റ്സുകളിലെ പ്രവാസി മലയാളികൾക്കിടയിൽ സഹയാത്രയുടെ പ്രവർത്തനവും ലക്ഷ്യവും എത്തിക്കുക എന്നതാണ് ഈ യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്.

ഗോപിനാഥ് പാലഞ്ചേരിയുടെ ഫോൺ നമ്പർ :
+91 98465 11457 ( kerala)

UAE:+971554533252

തയ്യാറാക്കിയത്:
Kelvin Roy


Recommended

Post Thumbnail
ഇന്ത്യക്ക് അഭിമാനം! ലോകത്തിന് മുതൽക്കൂട്ട്: സുനിത വില്ല്യംസ്

അമേരിക്കൻ സൈന്യത്തിൽ  പൈലറ്റ് ....ഏറ്റവും കൂടുതൽ സമയം…

Post Thumbnail
80 ലക്ഷത്തിൻ്റെ പുത്തൻ ബെൻസ് കാർ സ്വന്തമാക്കി മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂർ

മലയാളികൾക്ക് യാതൊരുവിധ പരിചയപ്പെടുത്തലിൻ്റെയും ആവശ്യമില്ലാത്ത വ്യക്തിയാണ് അഭിഷാദ്…

Post Thumbnail
അഞ്ചാം ക്‌ളാസുകാരി ഭദ്രയുടെ പുസ്തകം പ്രകാശനം ചെയ്തു

വായനാ ദിനത്തിൽ തന്റെ രണ്ടാം പുസ്തകം പ്രസിദ്ധീകരിച്ച്…

Post Thumbnail
ട്രെയിനീന്ന് വീണ് ട്രെയിനറായ ജാബിർ സിദ്ധിക്കിന്റെ കഥ

മോട്ടിവേഷണൽ സ്പീക്കർ ജാബിർ സിദ്ദിഖിന് അന്നൊരു ഫോൺ വന്നു.  വിളിച്ച…

Post Thumbnail
ഇന്ദുകലാധരൻ: ചെന്നൈ ജീവിതത്തിൻ്റെ 40 വർഷങ്ങൾ

"ചെന്നൈ മഹാ നഗരത്തെപ്പറ്റി പറയുകയാണെങ്കിൽ  സാധാരണക്കാർക്കും വമ്പന്മാർക്കും…

Post Thumbnail
ഗോപിനാഥ് പാലഞ്ചേരി : കലോപാസനയുടെ കൈവഴികൾ

എനിക്ക് ഒറ്റ ലഹരിയെ ഉള്ളൂ അത് കലയുടെ മാത്രം…

Post Thumbnail
മന്തുമ്മാൻ : ഒരു മധു എറാടത്ത് വക സംരംഭം

മന്തുമ്മാൻ എന്ന തൂലികാനാമത്തിൽ  സോഷ്യൽ മീഡിയയിൽ സ്ഥിരമായി…

Post Thumbnail
മസ്കറ്റിലെ ഫിറ്റ്നസ് ഫ്രീക്ക് ദമ്പതികൾ Jinish /Ansy Jinish

മസ്കറ്റിലെ ഫിറ്റ്നസ് രംഗത്തെ   ശ്രദ്ധേയരായ മലയാളി ദമ്പതികളാണ്…

Post Thumbnail
സന്തോഷ് കീഴാറ്റൂരിന്റെ പെൺനടൻ / നാടകം

എണ്ണിയാലൊടുങ്ങാത്ത പുരുഷന്മാരെ തന്നിലേക്കാകർഷിച്ച സുന്ദരിയായിരുന്നുവത്രെ  വാസവദത്ത. പക്ഷെ…

Post Thumbnail
ഡോ. പി.സജീവ്കുമാർ -ബഹുമുഖപ്രതിഭ

ചികിത്സയും, സാഹിത്യവും, സാംസ്കാരിക രംഗവും ഒരേ പോലെ…

Post Thumbnail
DDM ചിന്തകൾ ആയിരത്തിന്റെ നിറവിൽ

തൻ്റെ ചിന്തകളെ ചുറ്റുമുള്ളവയോടും ചുറ്റുമുള്ളവരോടും കൂട്ടിയിണക്കി നുറുങ്ങു…

Post Thumbnail
ഡോ. ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട് : വ്യത്യസ്തതയുടെ സഹയാത്രികൻ

തൃശ്ശൂർ ജില്ലയിലെ വാക തെക്കേപ്പാട്ട് കുട്ടൻ കയ്മളുടെയും…

Post Thumbnail
കെടാവിളക്ക് സിനിമയുടെ പൂജ നടന്നു

യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ നവാഗതനായ ദർശൻ…

Post Thumbnail
പച്ചയായ ജീവിതങ്ങളെ ഒപ്പിയെടുത്ത ഇടതുകൈയ്യക്ഷരങ്ങൾ

ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞതോ അല്ലെങ്കിൽ നമുക്ക് ചുറ്റും…

Post Thumbnail
ഡോക്ടർമാരെ കൊല്ലരുത് : മുരളി തുമ്മാരുകുടി

ഏറ്റവും വിഷമിപ്പിക്കുന്ന സംഭവമാണ് കൊട്ടാരക്കരയിൽ ഇന്നുണ്ടായത്.

പഠനം…

Post Thumbnail
സുകുമാർ അഴീക്കോട് മാതൃകകൾതീർത്ത മഹാവ്യക്തിത്വം - ടി.എൻ. പ്രതാപൻ എം.പി.

പ്രസിദ്ധീകരണത്തിന്: വിവിധ മേഖലകളിൽ മാതൃകകൾ സൃഷ്ടിച്ച മഹാവ്യക്തിത്വമായിരുന്നു…

Post Thumbnail
പരിസ്ഥിതിയുടെ സംവിധായകൻ പ്രകൃതിയുടേയും.....

ഒരു മികച്ച കലാസൃഷ്ടിയ്ക്ക് ഭാഷയുടെ വകഭേദങ്ങളോ ദേശങ്ങളുടെ…

Post Thumbnail
ഇൻസ്റ്റഗ്രാമിൽ താരമായി കാർട്ടൂണിസ്റ്റ് ജിതേഷ്ജി

ലോകത്ത് ന്യു ജനറേഷനു ഏറ്റവുമധികം ഇഷ്ടമുള്ള സോഷ്യൽ…

Post Thumbnail
കലാകാരനായ കമ്പ്യൂട്ടർ എഞ്ചിനീയർ :വി. പി മിഥുൻ

മുംബൈ അച്ചീവേഴ്സ് പുരസ്കാരം കണ്ണൂർ ജില്ലയിലെ പയ്യന്നൂർ…