ഇൻസ്റ്റഗ്രാമിൽ താരമായി കാർട്ടൂണിസ്റ്റ് ജിതേഷ്ജി
ലോകത്ത് ന്യു ജനറേഷനു ഏറ്റവുമധികം ഇഷ്ടമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏതെന്ന് അറിയുമോ? ഇൻസ്റ്റഗ്രാം!
ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം കാഴ്ചക്കാരും ആരാധകരുമുള്ള ഇന്ത്യക്കാരൻ ആരെന്ന് അറിയുമോ? തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ! 2O മില്ല്യൻ ഫോളോവേഴ്‌സും 16.8 മില്യൻ കാഴ്ചക്കാരു മായി അല്ലു അർജുൻ തന്നെ ഇൻസ്റ്റഗ്രാമിലെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒന്നാമൻ! സൂപ്പർ താരം അല്ലു അർജുനു ഇൻസ്റ്റഗ്രാം റീൽസ് കാഴ്ചക്കാരുടെ എണ്ണത്തിൽ വെല്ലുവിളി ഉയർത്തി നിൽക്കുന്നത് ആരെന്ന് അറിയുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും ആൾ ഒരു മല്ലുവാണ്!
സിനിമാതാരമോ ക്രിക്കറ്റ് താരമോ ഫുട്ബോൾ താരമോ അല്ലെന്ന് കേൾക്കുമ്പോൾ നിങ്ങൾ ഒന്നുകൂടി ഞെട്ടും! 19.7 മില്ല്യനോളമാണ് ഇദ്ദേഹത്തിന്റെ വേഗവരയ്ക്ക് ഇൻസ്റ്റഗ്രാമിലെ കാഴ്ചക്കാർ! അതിവേഗചിത്രരചന കൊണ്ട് അന്താരാഷ്ട്രശ്രദ്ധ നേടിയ ജിതേഷ്ജിയാണ് ഇൻസ്റ്റഗ്രാമിൽ കാഴ്ചക്കാരുടെ എണ്ണം കൊണ്ട് അല്ലു അർജ്ജുന് തൊട്ടു പിന്നിലുള്ള മലയാളി! ഇൻസ്റ്റഗ്രാമിലെ 19.7 മില്യൻ വ്യൂസിനു പുറമെ ഫെയ്സ്ബുക്കിലും യു ട്യൂബിലുമായി ദശലക്ഷക്കണക്കിന് പ്രേക്ഷകരുള്ള രണ്ടു ഡ്സനിലേറെ വേഗവര വീഡിയോകളും ജിതേഷ്ജിയുടെതായുണ്ട്. പത്തനംതിട്ട ജില്ലയിൽ അടുർ താലൂക്കിൽ പന്തളം തെക്കേക്കര സ്വദേശിയാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ഈ പെർഫോമിംഗ് ചിത്രകാരൻ!