
80 ലക്ഷത്തിൻ്റെ പുത്തൻ ബെൻസ് കാർ സ്വന്തമാക്കി മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂർ
മലയാളികൾക്ക് യാതൊരുവിധ പരിചയപ്പെടുത്തലിൻ്റെയും ആവശ്യമില്ലാത്ത വ്യക്തിയാണ് അഭിഷാദ് ഗുരുവായൂർ. ഇന്ത്യക്കകത്തും വിദേശരാജ്യങ്ങളിലുമായി ആയിരക്കണക്കിന് വരുന്ന ട്രെയിനിങ്ങുകളിലൂടെയും, സോഷ്യൽ മീഡിയയിലെ ദശലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള വീഡിയോകളിലൂടെയും അഭിഷാദ് ഗുരുവായൂർ ഏറെ പ്രശസ്തനാണ്.
കഴിഞ്ഞ14 വർഷമായി മോട്ടിവേഷൻ, സെയിൽസ് ട്രെയിനിങ് രംഗത്ത് സരസമായ രീതിയിൽ വിഷയം അവതരിപ്പിക്കുന്ന, തനതായ ഒരു ശൈലി വളർത്തിയെടുത്ത അഭിഷാദിന്റെ മോട്ടിവേഷൻ റീലുകൾ വ്യാപകമായി വൈറലാണ്. തന്റെ ആഗ്രഹത്തിന്റെ ഫലമായി C - Class ബെൻസാണ് അഭിഷാദ് ഗുരുവായൂർ സ്വന്തമാക്കിയ വാഹനം,C220d.
കോഴിക്കോട് ബ്രിഡ്ജ് വേ മോട്ടോഴ്സിൽ നിന്നും എടുത്ത വണ്ടി ഗുരുവായൂർ RTO യിൽ Regiister ചെയ്തു.
സ്വന്തം പേരിൽ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന കാർ പുതിയ ബെൻസ് ആയിരിക്കണമെന്ന ആഗ്രഹം പൂർത്തിയായെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യജീവിതത്തിലെ വളരെ ഗഹനമായ വിഷയങ്ങളെ പോലും നർമ്മമയവും ചിന്തോദ്ധീപകവുമായ അവതരണ ശൈലിയിലൂടെയുള്ള അഭിഷാദിന്റെ ക്ലാസ്സുകൾക്ക് ലോക മലയാളികൾക്കിടയിൽ ആരാധകർ ഏറെയാണ്.