
ഷാർജ ബുക്ക് ഫെയറിൽ മൊട്ട ഗ്ലോബൽ അംഗങ്ങൾ സന്ദർശിച്ചു
ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിൽ ഒന്നായ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ മൊട്ട ഗ്ലോബൽ യു എ ഇ ചാപ്റ്റർ അംഗങ്ങൾ സന്ദർശനം നടത്തി. വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിന് വേണ്ടി മൊട്ട ഗ്ലോബൽ കേന്ദ്ര സംഘടനയോട് നേതൃത്വം വഹിക്കാനുള്ള നിർദ്ദേശങ്ങളും എംജി മെമ്പേഴ്സ് മുന്നോട്ടു വെച്ചു.
ഷാർജ ബുക്ക് ഫെയറിന്റെ മുഖ്യ ആസൂത്രികനും മലയാളിയുമായ മോഹൻകുമാറിനെ സന്ദർശിച്ച സംഘം കുട്ടികൾക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കാനും തങ്ങൾക്ക് വായിക്കാനുമായി ഒരുപിടി പുസ്തകങ്ങളുമായാണ് ഷാർജ ബുക്ക് ഫെയറിൽ നിന്ന് പടിയിറങ്ങിയത്.
ദീപ്തി ജോസ്