
സുകുമാർ അഴീക്കോട് മാതൃകകൾതീർത്ത മഹാവ്യക്തിത്വം - ടി.എൻ. പ്രതാപൻ എം.പി.
പ്രസിദ്ധീകരണത്തിന്: വിവിധ മേഖലകളിൽ മാതൃകകൾ സൃഷ്ടിച്ച മഹാവ്യക്തിത്വമായിരുന്നു അഴീക്കോട് മാഷ് ! അധ്യാപകർക്ക്, പ്രസംഗകർക്ക്, സാഹിത്യവിമർശകർക്ക്, പൊതു പ്രവർത്തകർക്ക്, ഏവർക്കും എന്നും അനുകരണീയമായ ഉത്തമമാതൃകകൾ സൃഷ്ടിച്ച വ്യക്തി ! ''
അഴീക്കോട് വിചാരവേദിയുടെ നേതൃത്വത്തിൽ സാഹിത്യ അക്കാദമിയിൽ നടന്ന അഴീക്കോട് മാഷുടെ 97-ാം ജന്മദിനാചരണത്തിൽ പുഷ്പാർച്ചനയ്ക്കുശേഷംഅനുസ്മരണ സമ്മേളനം
ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളീയർക്കാ കെ പ്രചോദനമായിരുന്ന അഴീക്കോട് വേർപെട്ടിട്ട് ഒരു വ്യാഴവട്ടമായിട്ടും സമുചിതമായ ഒരു സ്മാരകം യാഥാർത്ഥ്യമാകാത്തതിൽ താനുൾപ്പടെയുള്ള ജനപ്രതികൾക്കുവേണ്ടിയും സ്ഥാപനങ്ങൾക്കു വേണ്ടിയും ഖേദം പ്രകടിപ്പിക്കുന്നതായും പ്രതാപൻ പറഞ്ഞു.
മുൻ വിദ്യാ. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു.
2012ലെ സംസ്ഥാനസ്കൂൾ കലോത്സവം തൃശൂരിൽ നടക്കുമ്പോഴാണ് അദ്ദേഹം വേർപെട്ടത്. സംസ്ഥാന യുവജനോത്സവത്തിൽ ഹൈ സ്ക്കൂൾ - ഹയർ സെക്കന്ററി വിഭാഗങ്ങളിലും അദ്ദേഹം ദീർഘകാലം മലയാളം അധ്യാപകനായി പ്രവർത്തിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി അന്തർ കലോത്സവത്തിലും മലയാളം പ്രസംഗത്തിന് ഒന്നാം സമ്മാനം ലഭിക്കുന്ന വർക്ക് 'അഴീക്കോട് സ്മാരക' പുരസ്കാരങ്ങളായി കാഷ് അവാർഡുകൾ അഴീക്കോട് വിചാരവേദി, അടുത്ത വർഷം മുതൽ നൽകുമെന്ന് ചെയർമാൻ രാജൻ തലോർ ആമുഖപ്രഭാഷണത്തിൽ പ്രഖ്യാപിച്ചു.അമ്പതിനായിരം രൂപ വീതമുള്ള മൂന്നു എൻഡോവ്മെൻ്റുകളാണ് ഏർപ്പെടുത്തുക. അഴീക്കോട് വിചാരത്തിലെ 15 സുഹൃത്തുക്കളാണ് ആ തുക നൽകുന്നത്.
അഴീക്കോട് മാഷുടെ പേരിൽ അടുത്ത വർഷം മുതൽ ഏർപ്പെടുത്തുന്നഎൻഡോവ്മെൻ്റിലേക്ക് തൻ്റെ ഓണറേറിയത്തിൽ നിന്ന് പതിനായിരം നൽകുന്നതായി ടി.എൻ.പ്രതാപൻ പ്രഖ്യാപിക്കുകയും വേദിയിൽ വെച്ചു തന്നെ സംഖ്യ ചെയർമാന് കൈമാറി 15 അംഗ സംഘത്തിൽ തന്നെക്കൂടി ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
അധ്യക്ഷൻ പ്രൊഫ.സി.രവീന്ദ്രനാഥും തൻ്റെ പെൻഷനിൽ നിന്ന് പതിനായിരം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു.
അഴീക്കോടിൻ്റെ ഒരു ആരാധകൻ സാനുവിശ്വനാഥും പതിനായിരം രൂപ വേദിയിൽ വെച്ച് എൻഡോവ്മെൻ്റിലേക്ക് കൈമാറി.
മുൻ മേയർ കെ. രാധാകൃഷ്ണൻ , നന്ദകിഷോർ ,
അഡ്വ.എം.എ. അനിൽകുമാർ ,
എം.എം.അബ്ദുൾ റസാക്ക് , എ.സേതുമാധവൻ ,എ.കെ.
ശിവദാസ് , എ.പി. രാമചന്ദ്രൻ , സാനുവിശ്വനാഥ് , പി.എ.രാധാകൃഷ്ണൻ, ലില്ലി തോമാസ് ,സുനിൽ കൈതവളപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.