
കെടാവിളക്ക് സിനിമയുടെ പൂജ നടന്നു
യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ നവാഗതനായ ദർശൻ സംവിധാനം ചെയ്യുന്ന, സുധീർ സി.ബി. നിർമ്മിയ്ക്കുന്ന "കെടാവിളക്ക് "എന്ന ചിത്രത്തിന്റെ പൂജയും ലിറിക്കൽ മ്യൂസിക് റിലീസിങ്ങും തൃശൂർ, ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ വച്ച് നടന്നു. മലയാള സാഹിത്യ സാംസ്കാരിക സിനിമാ രംഗത്തെ നിരവധി പ്രശസ്തർ ചടങ്ങിൽ പങ്കെടുത്തു.
ഡോ. ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ടിന്റെ തിരക്കഥയ്ക്ക് ജീവ സംഭാഷണം ഒരുക്കുന്ന ഈ ചിത്രത്തിൽ മലയാള സിനിമാ രംഗത്തെ പ്രശസ്തരായ ഒട്ടനവധി നടീ നടന്മാരോടൊപ്പം നായക നായികാ കഥപാത്രത്തിൽ പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, ഭദ്ര എന്നിവരും , ബാല നടനായി പാർത്ഥിപ് കൃഷ്ണനും അഭിനയിക്കുന്നു. ഡോ. ഉണ്ണികൃഷ്ണൻ തെക്കെപ്പാട്ട്, ഗോകുൽ പണിക്കർ എന്നിവരുടെ വരികൾക്ക് , സജീവ് പുത്തൂർ കണ്ടര്, പി.ഡി. തോമസ്, ഗോകുൽ പണിക്കർ എന്നിവർ ഈണമിട്ടിരിക്കുന്നു.
ഏവരും എന്നും സകുടുംബം കാണാൻ കൊതിയ്ക്കുന്ന രസകരമായ നിമിഷങ്ങളുള്ള ഈ ചിത്രത്തിൽ അതിഗംഭീരമായ ആക്ഷൻ രംഗങ്ങളും ഉണ്ട്. എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലായി കെടാവിളക്കിന്റെ ചിത്രീകരണം നടക്കും.